ഓള്‍ടൈം മുംബൈ ഇന്ത്യന്‍സ് ഇലവന്‍
ഐപിഎല്ലില്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡിന് അവകാശികളാണ് മുംബൈ ഇന്ത്യന്‍സ്. നാലു തവണയാണ് ഐപിഎല്‍ കിരീടം മുംബൈയുടെ ഷെല്‍ഫിലെത്തിയത്. ഇവയെല്ലാം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലുമായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ മുംബൈയ്ക്കായി കളിച്ച ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണറും പ്രമുഖ കമന്റേറ്ററുമായ ആകാഷ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര മുംബൈയുടെ എക്കാലത്തെും മികച്ച ഇലവനെ പ്രഖ്യാപിച്ചത്.